
ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തില്‍ ശ്വാസതടസം കൂടുതലാണെന്ന് ഐസിഎംആര്‍. ഈ ഘട്ടത്തില്‍ രോഗവ്യാപനം സംഭവിച്ചാല്‍ അവയ്ക്ക് ലക്ഷണങ്ങള്‍ കുറവാണ് എന്നാല്‍ തീവ്രത കൂടുതലാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാഗവത. 70 ശതമാനം രോഗികളും 40 വയസിനുമുകളിലുള്ളവരെന്നും വിലയിരുത്തല്‍. രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ആശുപത്രികളില്‍ കിടക്കകളുടേയും ഓക്സിജനുകളുടേയും ക്ഷാമം രൂക്ഷമാകുകയാണ്. ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ്. രാത്രികാല കര്‍ഫ്യുവും വര്‍ക്ക് ഫ്രം ഹോമും ഏര്‍പ്പെടുത്താന്‍ സാധിക്കുമോ എന്നും സര്‍ക്കാര്‍ ആലോചനയിലാണ്.






