മുഖക്കുരു പലര്‍ക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാല്‍ പിന്നെ അതിന്റെ പാടുകള്‍ അതു പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. ഇത്തരം സൗന്ദര്യപ്രശ്നങ്ങള്ക്ക്് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്.
1. ചര്‍മ്മസംരക്ഷണമാണ് പ്രധാനം. നിത്യേന വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നതു തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്ക്രബ് ഉപയോഗിച്ച് മൃദകോശങ്ങള്‍ നീക്കം ചെയ്യാം. മോയിസ്റ്ററൈസിംഗ്് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. അധികം വെയില്, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക.
2. മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ച് മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.
3. മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.
4. മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരുവിന് മാത്രമല്ല, ചൂടുകുരുവിനും ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.
5. കിടക്കുന്നതിന് മുന്‍പ് തേന്‍ മുഖക്കുരുവില്‍ പുരട്ടുകയും രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക.






