
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് പുതിയ മാര്‍ഗരേഖ പുറത്ത്. ആരോഗ്യവകുപ്പാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. ചെറിയ ലക്ഷണങ്ങളുള്ളവരേയും പരിശോധിക്കും. ചെറിയ ലക്ഷണങ്ങളുള്ളവര്‍ കാറ്റഗറി എ വിഭാഗത്തിലാണ് പെടുന്നത്. ഇവരെ 24-48 മണിക്കൂര്‍ കൂടമ്പോള്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം.
ഈ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഓക്‌സിജന്‍ ാവശ്യമുള്ള രോഗികള്‍ക്ക് മാത്രം റെംഡിസിവര്‍ നല്‍കിയാല്‍ മതിയെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. അതേസമയം പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.






