
രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നണി പോരാളികള്‍ രാപകലില്ലാതെ ജോലിയിലാണ്. ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം സുരക്ഷ പോലും ശ്രദ്ധിക്കാതെ ഓരോ ജീവനും രക്ഷിക്കാനുള്ള കഠിന ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ് ഓരോ ആരോഗ്യപ്രവര്‍ത്തകരും. ഇവര്‍ക്കുവേണ്ടി ഭക്ഷണപൊതികള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്.
ആയിരക്കണക്കിന് ഭക്ഷണപൊതികള്‍ വിതരണം ചെയ്യാന്‍ സല്മാന് ഖാന്റെ ബീയിങ്ങ് ഹ്യൂമണ്‍ ഫൗണ്ടേഷന് തീരുമാനിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ കൊടുത്തയക്കുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും രുചിച്ച് നോക്കി ഉറപ്പു വരുത്തുന്ന സല്മാന് ഖാന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്.
ഞായറാഴ്ച 5000 ഭക്ഷണപൊതികളാണ് മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും സല്മാന് ഖാന് വിതരണം ചെയ്തിരിക്കുന്നത
ശിവസേന പ്രവര്‍ത്തകരാണ് മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ പൊതി വിതരണം ചെയ്തത്.






