ജനീവ: ഇന്ത്യയിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്നോം ഗബ്രിയേസൂസ്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമാണെന്നും കൂടുതൽ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും ടെഡ്രോസ് പറഞ്ഞു. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്ക് സഹായ വാഗ്ദാനം ചെയ്ത് നിരവധി രാജ്യങ്ങളും എത്തിയിട്ടുണ്ട്.

Comments