ന്യുഡല്‍ഹി: രാജ്യത്ത നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ദിനത്തിലും പിറ്റേന്നും ആഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചു. റിട്ടേണിംഗ് ഓഫീസറുടെ പക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുന്ന വിജയിയായ സ്ഥാനാര്‍ത്ഥി/പാര്‍ട്ടി പ്രതിനിധിക്കൊപ്പം രണ്ടില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് രൂക്ഷമായ സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയതിന് കമ്മീഷനെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആഹ്ളാദ പ്രകടനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കമ്മീഷന്റെ തീരുമാനം.
മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കമ്മീഷന്റെ തീരുമാനം നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കും പോലീസിനുമായിരിക്കും.മേല്‍നോട്ട ചുമതല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമായിരിക്കും. വിലക്ക് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശം വൈകാതെ പുറത്തിറങ്ങും. കേരളത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Comments