
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസവും ഇ.എം.സി.സി ഇന്ത്യാ ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമാണ് കസ്റ്റഡിയിലായത്. സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. കൂടുതല്‍ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
വോട്ടെടുപ്പ് ദിവസം പുലര്‍ച്ചെയാണ് ഷിജു വര്‍ഗീസ് സഞ്ചരിച്ച കാര്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം ടന്നത്് ഷിജു വര്‍ഗീസ് തന്നെയാണ് കാര്‍ കത്തിച്ചതെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും സി.പി.എമ്മും ആരോപണം ഉന്നയിച്ചിരുന്നു. ഷിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് പോലീസ് തന്നെ നിഷേധിക്കുകയായിരുന്നു. പരാതിക്കാരനായ ഷിജുവില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടുന്നതിനാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നു പോലീസ് അറിയിച്ചിരുന്നു.






