
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗീസ് സ്വന്തം കാര്‍ ആക്രമിച്ച കേസില്‍ അന്വേഷണം ഡല്‍ഹിയിലെ അധികാര ദല്ലാളിലേക്കും. കേസില്‍ കസ്റ്റഡിയിലായ ഷിജു വര്‍ഗീസിന് ഈ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇടനിലക്കാരന് ബന്ധമുള്ള കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
കാര്‍ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ ബിനു കുമാര്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുടെ സഹായിയാണ്. ഇടനിലക്കാരന് ഇയാളെ പരിചയപ്പെടുത്തിയത് സരിതയാണെന്നും സൂചനയുണ്ട്. കാര്‍ കത്തിച്ച കേസില്‍ വിവാദ അധികാര ദല്ലാളിന്റെ പങ്ക് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രതികരിച്ചിരുന്നു.
ബിനുകുമാറിനെ ഇന്നലെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ഷിജു വര്‍ഗീസിന്റെ പങ്ക് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഷിജു, ഡ്രൈവര്‍ എന്നിവരെ ഗോവയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ഇന്ന് വൈകിട്ടോടെ ചാത്തന്നൂര്‍ എ.സി.പിയുടെ ഓഫീസില്‍ എത്തിക്കാനാണ് ശ്രമം.






