
കോട്ടയം: സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍ ഭരണം ഉറപ്പിച്ചുവെങ്കിലും 15 ഓളം സീറ്റുകളില്‍ ആകാഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മത്സരം. തൃശൂര്‍, റാന്നി, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, അരൂര്‍, ചവറ, ചാലക്കുടി, കാസര്‍ഗോഡ്, തിരുവല്ല, പെരുമ്പാവൂര്‍, കുന്നത്തുനാട്, തിരൂരങ്ങാടി, തവനൂര്‍, പേരാവൂര്‍, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് തീപാറുന്ന പോരാട്ടം.
കുന്നത്തുനാട്ടില്‍ ട്വന്റി-ട്വന്റിയുടെ സാന്നിധ്യം യു.ഡി.എഫിന് വലിയ വെല്ലുവിളി ഉയര്‍ത്തി. ഇനിയുള്ള മൂന്നു പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനും യൂ.ഡി.എഫിനും തുല്യ സ്വാധീനമാണ്. ട്വന്റി-ട്വന്റി ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തു.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങിലും ട്വന്റി-ട്വന്റിയുടെ സ്വാധീനമുണ്ടായിട്ടുണ്ട്.






