
കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. 'നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പേരെടുത്ത് പറയാതെയുള്ള ഹൈബിയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈബിയുടെ പ്രതികരണം. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യമായും പരോഷമായും വിമര്‍ശനം ഉയരുകയാണ്. തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുകയാണ്.
Why do we still need a Sleeping President ????
Posted by Hibi Eden on Tuesday, 4 May 2021
എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറയുന്നു.






