
തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാക്സിന് ഒരു തുള്ളിപോലും സംസ്ഥാനം നഷ്ടപ്പെടുത്തിയിട്ടില്ല. അതിസൂക്ഷ്മമായി അത് ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരും, നേഴ്സ്മാരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച 73,38,860 ഡോസ് വാക്സിന് മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്സിന് വയലിനകത്തും പത്ത് ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. അതിസൂക്ഷ്മമായി ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്കാന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
73,38,860 ഡോസ് നമ്മുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിച്ചാന് സാധിച്ചു.3,15,580 ഡോസ് വാക്സിന് കൂടി ബാക്കിയുണ്ട്. വാക്സിനുകല്‍ ലഭിക്കുന്നില്ല എന്നതാണ് നിലവിലെ പ്രശ്നം. ഒന്നുകില്‍ 45 വയസ്സിന് മുകലിലുള്ളവര്ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിന് നല്‍കണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ വാക്സിന് വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, വാക്സിന് ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. രോഗം വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ പരാമാവധി ആലുകളെ വാക്സിനേറ്റ് ചെയ്യുക എന്നതും അനിവാര്യമാണ്.എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനാണ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ശരിയായ നടപടിയല്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു






