
അഹമ്മദാബാദ്: കോവിഡ് മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തി ഗുജറാത്തിലെ സനന്ദ് നഗരത്തിൽ മതപരമായ ആഘോഷം. ബലിയദേവ് ക്ഷേത്രത്തിൽ വെള്ളം അർപ്പിക്കാൻ ആയിരക്കണക്കിന് സ്ത്രീകൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് വ്യാപനത്തിൻറെ കാരണം ദേവകോപമാണെന്ന പ്രാദേശിക പുരോഹിതൻ പറഞ്ഞതിനെ തുടർന്നാണ് ആഘോഷം നടത്തിയത്. പുരോഹിതൻ പറഞ്ഞതിനുസരിച്ച് ആയിക്കണക്കിന് ആളുകളെ അണിനിരത്തി കോവിഡ് ഇല്ലാതാക്കാൻ പൂജയും നടത്തി.
Gujarat: Despite COVID restrictions, women in large numbers gathered at Navapura village in Sanand, Ahmedabad district to offer prayers at the Baliyadev temple, yesterday
Action taken against 23 people including the Sarpanch of the village, says KT Kamaria, DySP, Ahmedabad Rural pic.twitter.com/5h6jiQN1Yx— ANI (@ANI) May 5, 2021
പൂജ നടത്തി വെള്ളം അർപ്പിച്ച സ്ത്രീകൾ സനന്ദ് താലൂക്കിലെ നവപുര, നിധാരദ ഗ്രാമങ്ങളിലാണ് ഒത്തുകൂടിയത്. സ്ഥലത്ത് ഡിജെ സംഗീതവും ഒരുക്കിയിരുന്നു. ആഘോഷത്തിൽ പങ്കെടുത്തവർ മാസ്ക് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചു. ഗ്രാമത്തിലെ സർപഞ്ച് ഉൾപ്പെടെ 23 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് റൂറൽ ഡിഎസ്പി കെ.ടി.കാമരിയ പറഞ്ഞു. ഡിജെ നടത്തിയയാൾക്കെതിരെയും ആഘോഷത്തിന്റെ സംഘാടകനെതിരെയും നടപടിയെടുത്തിട്ടുണ്ട്.
Amid corona pandemic, thousands throng during a religious event in Sanand, Ahmedabad. #CoronaPandemic pic.twitter.com/4IkwbQsdGH
— Shivangi Thakur (@thakur_shivangi) May 5, 2021






