
മുംബൈ: ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. എൺപതുകളിൽ സിനിമയിൽ തിളങ്ങിയ നടിയാണ് ശ്രീപദ.
ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം അഭിനയിച്ച താരം ബട്വാര എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. ബെവഫ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങി ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാണ് ഇവര്‍ പ്രശസ്തയായത്.
1980കളുടെ അവസാനം ഹൊറര്‍ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടി. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.






