
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം രാജ്യം അഭിമുഖീകരിക്കാൻ രാജ്യം സജ്ജമാകണമെന്നും എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്നും സുപ്രീംകോടതി. ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സംഭരണ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. കോവിഡ് മൂന്നാം തരംഗം കുഞ്ഞുങ്ങളെയാണ് കൂടുതൽ ബാധിക്കുക എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡൽഹിയിലെ അടിയന്തിരാവസ്ഥ പരിഗണിച്ച് ഇനി ഉത്തരവുണ്ടാവുന്നത് വരെ ഡൽഹിക്ക് 700 എടി ഓക്സിജൻ വിതരണം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.






