
ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. പലയിടങ്ങളിലും ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കുന്നുവെന്നു പരാതി ഉയരുന്നുണ്ട്.
സ്വകാര്യ ആശുപത്രികൾ ഫീസായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യക്തമായ രേഖകൾ ഹാജരാകാത്ത ആശുപതികൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്.






