
പഞ്ചാബ് : കോവിഡ് രണ്ടാംഘട്ടം അതിരൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടി പഞ്ചാബ് സര്‍ക്കാര്‍. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തന്നെ നില്ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് പറഞ്ഞു. ശനിയാഴച 217 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം ആറായിരം കടന്നു. പിന്നാലെയാണ് നിയന്ത്രണങ്ങല്‍ നീട്ടിയാതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൊത്തം ബാധകമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു.






