
തിരുവനന്തപുരം: കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മന്ത്രിയാകുമെന്ന് എം എ ബേബി. ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം. കേരളരാഷ്ട്രീയത്തിന് ഇത ഗുണകരമാകും. സിപിഎം നല്കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി പറഞ്ഞു.
പാർട്ടിക്കുള്ളിൽ നിന്നു പോലും കെ കെ
ഷൈലജയെ ഒഴിവാക്കിയ നടപടിയിൽ അതൃപ്തി പ്രകടമാകുകയാണ്. പാർട്ടി ദേശീയ തലത്തിൽ പോലും തീരുമാനത്തിനെതിര വിമർശനങ്ങൾ ഉയരുന്നു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു.






