
മുംബൈ : ഈ ഓണത്തിന് നാട്ടിൽ എത്തിച്ചേരാൻ കഴിയാതെ വലയുന്ന മലയാളികൾക്ക് സന്തോഷ വാർത്ത. ഓണത്തിനു കേരളത്തിലേക്ക് മുംബൈ നഗരത്തിൽ നിന്നും പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. നേരത്തെ മഹാനഗരത്തിൽ നിന്നും ഈ ഓണക്കാലത്ത് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കാതിരുന്നത് പ്രവാസി മലയാളികളെ നിരാശപ്പെടുത്തി ഇരുന്നു.
മുംബൈ ലോകമാന്യ തിലക് ടെർമിനസ്സിൽ നിന്നും ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 11.30 നു തിരുവനന്തപുരം നോർത്തിൽ എത്തി ചേരും. തിരിച്ചു തിരുവനന്തപുരം നോർത്തിൽ നിന്നുമുള്ള ട്രെയിൻ ഓഗസ്റ്റ് 29ന് മടക്കയാത്ര ആരംഭിച്ച് 1ആം തീയതി മുംബൈയിൽ തിരിച്ചെത്തും.
ഓഗസ്റ്റ് 22ന് ബുക്കിംഗ് ആരംഭിക്കുന്ന ട്രെയിനിന് കേരളത്തിൽ ഉള്ള സ്റ്റോപ്പുകൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല ശിവഗിരി എന്നിവയാണ്.







Comments