ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഫ്ഐആർ രജിസ്റ്റർ ചെയ്തത് നീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ്.
യുവാക്കൾക്കെതിരെ അന്യായം നടന്നുവെന്നത് വ്യക്തമാണ്. രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ പോലും നീതി ലഭിച്ചില്ല. തങ്ങൾ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഓരോ വിദ്യാർഥിക്കും വിദ്യാർഥികളുടെ മാതാപിതാക്കൾക്കും വേണ്ടിയാണ് തങ്ങൾ ഇവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള അന്തിമ അനുമതി ആഭ്യന്തര സെക്രട്ടറിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് നൽകിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിലെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നെങ്കിലും മുകളിൽനിന്ന് നീതി തടയാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ സാഹിൽ ലോച്ചബിനെയും ഒപ്പം കൂട്ടിയാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഡിസിപിയോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. ഇതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്മാറില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

Comments