More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ കർശനമാക്കി; അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ പരിശോധന

Authored by Web Desk | Last updated: 21 Aug 2026, 8:23 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സഹായത്തോടെയാണ് ചെക്ക്പോസ്റ്റുകളിൽ പരിശോധന നടക്കുന്നത്. ഓണക്കാലത്ത് വലിയ തോതിൽ എത്തുന്ന പഴം, പച്ചക്കറി, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണ, ശർക്കര തുടങ്ങിയവയുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ലാബ് വിദഗ്ധരും വാഹനങ്ങൾ പരിശോധിച്ച് തത്സമയ പരിശോധനകളും നടത്തുന്നുണ്ട്.

‘സേഫ് ഓണം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിർത്തി പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ ഭക്ഷ്യവിപണനവും സജീവമായ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് ഡാർക്ക് സ്റ്റോറുകളിലും പരിശോധന വ്യാപിപ്പിച്ചു. ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ ഓണം സ്പെഷ്യൽ സ്ക്വാഡിന്റെ ഭാഗമായി 80 പരിശോധനകൾ പൂർത്തിയാക്കി.

നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടോ, ആവശ്യമായ സംഭരണ താപനില പാലിക്കുന്നുണ്ടോ, ലേബലിംഗ് വിവരങ്ങൾ കൃത്യമാണോ, ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags

  • food safety

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representing image

ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ

photo ; facebook

പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ; ‘ഇത് തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്’; രാഹുൽ ഗാന്ധി

photo- Representative

മുംബൈ മലയാളികൾക്ക് സന്തോഷവാർത്ത; ഓണത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

photo ; facebook

‘ആർഎസ്എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുന്നു’; വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്ന് പിണറായി

photo- Representative

300 രൂപയ്ക്ക് കിട്ടുന്നആറന്മുള സദ്യയ്ക്ക് ബുക്ക് ചെയ്യാന്‍ 3000 മുതല്‍ 5000 രൂപ വരെ ; വ്യാപകമെന്ന് പരാതി

photo ; facebook

രാഹുൽ ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും

Comments