ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കേരളത്തിലെ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് പിണറായി പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണെന്നും വിവാദമായതോടെ അത് ഒഴിവാക്കേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയുടെ വേഗത കുറഞ്ഞത് എൽഡിഎഫ് നയം കാരണമാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമർശിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ നിലകൊണ്ടയാളാണ് ഇപ്പോൾ ഇത്തരത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നതിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.

Comments