
ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പദവിയില്‍നിന്നാണ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക് എത്തുന്നത്. റിട്ട. പോലീസ് സൂപ്രണ്ട് പി.എം. അബ്ദുള്‍ ഖാദറിന്റെയും കെ.എം ആയിഷാബിയുടെയും മകന്. കോഴിക്കോട് കോട്ടൂളിയാണു ജന്മനാട്.
കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഫാറൂഖ് കോളേജില്‍ നിന്നു ബി.കോം. ബിരുദവും കോഴിക്കോട് ലോ കോളജില്‍നിന്നു നിയമ ബിരുദവും നേടി. നിയമസഭയിലേക്ക് ആദ്യവിജയം. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ എസ്.എഫ്.ഐയിലൂടെ രാഷ്്രടീയ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചു.
സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങള്‍ നയിച്ചു. നിരവധി തവണ അറസ്റ്റും ജയിലും. പോലീസിന്റെ മര്‍ദനത്തിനിരയായി അനവധി ദിവസം ആശുപത്രിയില്‍ കിടന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തി ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റ് ചെയ്പ്പെട്ടു.
ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രയസിഡന്റാണ്. ഡി.വൈ.എഫ്.ഐയിലും എസ്.എഫ്.ഐയിലും വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയാണു ഭാര്യ






Comments