മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ P305 ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്.
മുങ്ങിയ ബാര്‍ജില്‍ 188 ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇവരില 22 പേര് മലയാളികളാണ്. നാവിക സേനയുടെ ഐ.എന്‍.സ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കൊത്ത യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിലാണ് നാലാം ദിനവും രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
അതേസമയം, 22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരിച്ചുവെന്ന് മുംബൈ പോലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് 22 കേസുകള്‍ മുംബൈ യെല്ലോ ഗേറ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തു. നാല് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പോലീസ് അറിയിച്ചു.

Comments