
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം ജൂലൈയോട തീവ്രത കുറയുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമായും, ജൂണ്‍ അവസാനത്തോടെ അത് 20,000 ആകുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം തരംഗം ആറുമുതല്‍ എട്ട് മാസത്തിനുള്ളില്‍ ഉണ്ടാകും. എന്നാല്‍ ഈ കാലയളവിനുള്ളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ആ പ്രതിരോധ ശേഷി കൈവരിക്കും. അതിനാല്‍ മൂന്നാം തരംഗം അധികം പേരില്‍ വലിയരീതിയില്‍ ബാധിക്കില്ല എന്നും ഐ ഐടി കാന്‍പൂരിലെ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയിടങ്ങളിലും കോവിഡ് കേസുകള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.






