
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിൽ തട്ടി പ്രതിസന്ധി തുടരുന്നു. ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിലകൊള്ളുമ്പോള്‍ യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വി.ഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്.
ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.






