
തിരുവനന്തപുരം: ലതിക സുഭാഷ്
എൻസിപിയില്‍ ചേരുമെന്നതിൽ
ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാർത്ത സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക.
എൻസിപിയിൽ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന.
എൻസിപിയിലെ മികച്ച സ്ഥാനത്തേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസിൽ അതൃപ്തരായ പരമാവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുളള എൻസിപിയുടെ ശ്രമത്തിന്റെ തുടക്കമായാണ് ലതികാ സുഭാഷിന്റെ പ്രവേശം രാഷ്ടീയ കേരളം കാണുന്നത്.
കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. എൻസിപിയ്ക്ക് ഇടത് മുന്നണിയിൽ ലഭിക്കുന്ന ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാൽ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല.
സീറ്റ് നിഷേദിച്ചതിനെ തുടർന്നാണ് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്രയായി മത്സരിച്ചിരുന്നു.






