
പാലാ : ലോക്ഡൗൺ നിയന്ത്രണങ്ങൾ മറന്ന് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് ആശങ്ക ഉയർത്തുന്നു. പാലാ നഗരത്തിലാണ് ആളുകൾ ലോക്ക്ഡൗൺ മറന്ന് പുറത്തിറങ്ങിയത്.
കടകളുടെ പ്രവർത്തന സമയത്തിൽ വരുത്തിയ മാറ്റമാണ് തിരക്കിന് കാരണം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും പൊതുസ്ഥലങ്ങളിലും ഇന്നലെ മുതൽ നല്ല തിരക്കാനുണുള്ളത്. കൂടാതെ പൊലീസ് പരിശോധന കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസും മൊബൈൽ സ്ക്വാഡും പരിശോധന നടത്തുന്നുണ്ടെങ്കിലും ജനത്തിരക്ക് ദിനംപ്രതി വർധിക്കുകയാണ്. ഇത്തരത്തിൽ ആളുകൾ പുറത്തിറങ്ങിയാൽ രോഗം വീണ്ടും വർധിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.






