
ഇന്ത്യന്‍ വിപണിയില്‍ വൈകാതെ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാറന് ഓട്ടോമോട്ടീവ്. മക്ലാറന് തങ്ങളുടെ വെബ്സൈറ്റിലെ കോണ്‍ഫിഗറേറ്ററില്‍ ഇപ്പോള്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അടുത്തയാഴ്ച്ച ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളും അവയുടെ വിലയും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
മുംബൈയില്‍ ആയിരിക്കും ആദ്യ മക്ലാറന് ഡീലര്‍ഷിപ്പ് തുറക്കുക എന്നാണ് വിവരം. നിലവില്‍ ആസ്റ്റണ്‍ മാര്ട്ടിന്, റോള്‍സ് റോയ്സ്, ലംബോര്‍ഗിനി, പോര്‍ഷ, ബിഎംഡബ്ല്യു, മിനി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലറായ ഇന്‍ഫിനിറ്റി കാര്‍സ് ആയിരിക്കും ഡീലര്‍. ആസ്റ്റണ്‍ മാര്ട്ടിന് ഒഴിവാക്കി മക്ലാറന് ഡീലറായി ഇന്‍ഫിനിറ്റി കാര്‍സ് മാറിയേക്കുമെന്നാണ് സൂചന.
തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു ഡീലര്‍ഷിപ്പ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തില്‍ ജിടി, സ്പോര്‍ട്സ് സീരീസ്, സൂപ്പര്‍ സീരീസ്, അള്‍ട്ടിമേറ്റ് സീരീസ് എന്നീ വിഭാഗങ്ങളിലാണ് മക്ലാറന് കാറുകള്‍ വില്‍ക്കുന്നത്. മക്ലാറന് ജിടി മാത്രമാണ് ജിടി വിഭാഗത്തില്‍ ഏക മോഡല്‍. എന്നാല്‍ സ്പോര്‍ട്സ് സീരീസില്‍ 540സി, 570ജിടി, 570എസ്, 570എസ് സ്പൈഡര്‍, 600എല്‍ടി, 600എല്‍ടി സ്പൈഡര്‍ എന്നീ മോഡലുകളാണ് ഉള്‍പ്പെടുന്നത്.
720എസ്, 720എസ് സ്പൈഡര്‍, 765എല്‍ടി എന്നിവയാണ് സൂപ്പര്‍ സീരീസിലെ മോഡലുകള്‍. അള്‍ട്ടിമേറ്റ് സീരീസില്‍ ഉള്‍പ്പെടുന്നത് സെന്ന, സെന്ന ജിടിആര്‍, സ്പീഡ്ടെയ്ല്‍, എല്‍വ എന്നിവയാണ്.






