
മുംബൈ: കോവിഡ് 19 രണ്ടാഗ തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന മേഖലകള്‍ക്ക് 15,000 കോടിയുടെ മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഈ പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോ അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ബാങ്കുകള്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കാന്‍ കഴിയും.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ടൂറിസം,- ട്രാവല്‍ ഏജന്റുകള്‍, ടൂര്‍ ഓപറേറ്റററുള്, അഡ്വഞ്ചര്‍/ഹെറിറ്റേജ് സൗകര്യങ്ങള്‍, വ്യോമയാന അനുബന്ധ സര്‍വീസുകള്‍, - ഗ്രൗണ്ട് ഹാന്‍ഡലിംഗ്, സപ്ലൈ ചെയിന്‍, സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍, കാര്‍ റിപ്പയര്‍ സര്‍വീസുകള്‍, റെന്റ് എ കാര്‍ സര്വീസ്ദാതാക്കള്, ഇവന്റ്/കോണ്‍ഫറന്‍സ് ഓര്‍ഗനൈസര്‍മാര്‍, സ്പാ ക്ലിനിക്കുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍/സലൂണുകള്‍ എന്നിവയ്ക്ക് പ്രതിസന്ധിയില്‍ നിലനില്‍പ്പിനു സഹായമാകും.
അതോടൊപ്പം തന്നെ, പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇകള്‍), പ്രത്യേകിച്ച് ചെറുകിട എംഎസ്എംഇകള്‍ക്കും മറ്റ് ബിസിനസുകള്‍ക്കുമായി 16,000 കോടി ചെറുകിട വ്യവസായ വികസന ബാങ്കുകള്‍ക്ക് (എസ്ഐഡിബിഐ)കള്‍ക്ക് കൈമാറും. ഒരു വര്‍ഷത്തേക്കാണ് ഈ ഫണ്ട്. അവയുടെ ഉപയോഗം അനുസരിച്ച് തുടര്‍ന്ന് പരിഗണിക്കും.






