
ന്യൂയോർക്ക് : കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന തന്റെ വാദം ശരിയെന്ന് തെളിഞ്ഞു. ചൈന 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഡൊണാൾഡ് ട്രംപ്.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. കോവിഡിന്റെ തുടക്കം മുതല്‍ തന്നെ ട്രംപ് ഈ ആരോപണം ഉന്നയിച്ചിരുന്നു.
പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന് ഉത്തരവിട്ടിട്ടുണ്ട്.






