
അഹമ്മദാബാദ്: ഹൈക്കോടതി ജഡ്ജിക്കു നേരെ ചെരിപ്പ് എറിഞ്ഞ കേസില്‍ ചായക്കച്ചവടക്കാരന് 18 മാസം തടവ് ശിക്ഷ. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ നിന്നുള്ള കച്ചവടക്കാരനെയാണ് അഹമ്മദാബാദ് മജിസ്റ്റീരിയല്‍ കോടതി ശിക്ഷയായി 18 മാസം തടവിനു വിധിച്ചത്.
2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ കേസ് നീണ്ടുപോകുന്നതിലെ നിരാശയിലാണ് ജഡ്ജിക്കു നേരെ ചെരിപ്പ് എറിഞ്ഞതെന്ന് ബാവാജി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
രാജ്കോട്ട് ബയാവദാര് നഗരത്തിലെ താമസക്കാരനായ ബാവാജിക്ക് ലളിതമായ തടവാണ് വിധിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിച്ച് പിഴശിക്ഷയില്‍ നിന്ന് കോടതി ഇയാളെ ഒഴിവാക്കുകയും ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ 2012 ഏപ്രില്‍ 11 നാണ് ഹൈക്കോടതി ജസ്റ്റിസ് കെഎസ് ജാവേരിക്ക് നേരെ ചെരിപ്പ് എറിഞ്ഞത്. ഒരു ജഡ്ജിക്ക് നേരെ ചെരിപ്പ് എറിയുന്നത് വളരെ അപലപനീയമാണെന്നും കോടതി നിരീക്ഷിച്ചു.






