
ന്യൂഡല്‍ഹി: വാക്സിന് വിതരണത്തിലെ അസമത്വമെന്ന വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം. സ്വകാര്യ ആശുപത്രികളില്‍ പോയി പണം നല്കി വാക്സിനെടുക്കുന്നവര്‍ ഉള്ളതിനാല്‍ 25 ശതമാനം വാക്സിന് സ്വകാര്യ മേഖലയ്ക്ക് നീക്കിവെക്കുന്നതിലൂടെ വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്കും സമ്മര്‍ദ്ദവും ലഘൂകരിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യമേഖലയ്ക്കും കേന്ദ്രത്തിനും വലിയ പങ്ക് നല്‍കുന്നതാണ് വാക്സിന് നയം. വാക്സിന് വിതരണത്തിലെ അസമത്വമെന്ന വാര്‍ത്ത പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.
മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ മാത്രമായിരിക്കില്ല വാക്സിന് വിതരണം ചെയ്യുന്നതെന്നും ചെറിയ നഗരങ്ങളിലും വാക്സിനുകള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയ്ക്ക് 25 ശതമാനം വാക്സിന് നല്‍കുക എന്ന ഉദാരവത്കരിച്ച വാക്സിന് നയം ഏപ്രിലിലാണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്ക്കും മെയ് ഒന്നുമുതല്‍ വാക്സിന് വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇതുപ്രകാരം വാക്സിന്റെ 50 ശതമാനം ഡോസുകള്‍ കേന്ദ്രത്തിനും ബാക്കി അമ്പത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓപ്പണ്‍ മാര്‍ക്കറ്റിലും വിതരണം ചെയ്യാം.
പുതിയ നയപ്രകാരം വാക്സിന് ഉല്പാദകര്ക്ക് തങ്ങള്‍ ഉല്പാദിപ്പിക്കുന്ന കേന്ദ്രത്തിന്റെ വാക്സിന് നയത്തെ സുപ്രീംകോടതിയും ചോദ്യം ചെയ്തിരുന്നു. 45 വയസ്സിന് മുകളിലുളളവര്‍ക്ക് സൗജന്യമായും 18-44 വയസ്സിലുളളവര്‍ക്ക് പണം ഈടാക്കിയും വാക്സിന് വിതരണം ചെയ്യുന്നതാണ് കോടതി ചോദ്യം ചെയ്തത്.






