കോട്ടയം: ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇതിനുവേണ്ട അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും ലഭ്യമാക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളും സഹകരണ വകുപ്പും നടപടി സ്വീകരിക്കും. കോവിഡേ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ 364 വായനശാലകളും പൊതു പഠനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ പഠനോപാധികളില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനും പൊതു പഠനകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കുടുംബശ്രീയുടെ സഹകരണം ലഭിക്കും.
വിദ്യാര്‍ഥികളുടെ വീടുകളിലേക്കുള്ള വൈദ്യുതി വിതരണം സുഗമമാണെന്ന് ഉറപ്പാക്കുന്നതിന് കെ എസ് ഇ ബിയോടും, തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ബി എസ് എന്‍ എല്‍, ഏഷ്യനെറ്റ്, ജിയോ, എയര്‍ടെല്‍, വി ഐ എന്നീ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന്മാര്, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ജില്ലാ മേധാവികള്‍, കുടുംബശ്രീ, അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, കെ എസ് ഇ ബിയുടെയും ഇന്റര്‍നെറ്റ് സേവനം നല്കുന്ന കമ്പനികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.






