തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസിനോട് വിശദീകരണം തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. ഏതെങ്കിലും സ്ഥനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവിലേക്കാണോ പണം എത്തിയതെന്ന് വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തേടിയിരിക്കുന്നത്. ഡിജിപി നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
അതേസമയം കൊടകര കുഴല്പണക്കേസില് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെ അറസ്റ്റ് ചെയ്തു. 96 സാക്ഷികളു മൊഴി രേഖപെടുത്തി.ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

Comments