
കൊച്ചി: ഫ്ളാറ്റിലെ പീഡനക്കേസില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടില്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് സൂചന. രണ്ട് ദിവസം മുന്‍പ് കാക്കനാടുള്ള ഒരു ഫ്ളാറ്റില്‍ നിന്ന് മാര്ട്ടിന് ജോസഫും സുഹൃത്തുക്കളും പുറത്തുപോകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.
ഫ്ളാറ്റില്‍ നിന്നും രാത്രി ലിഫ്റ്റിലൂടെയാണ് ഇയാള്‍ പുറത്തേക്ക് പോയത്. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ വന്നിരുന്നു. അത് തള്ളിയതിനു പിന്നാലെയാണ് ഇയാള്‍ പുറത്തുപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇയാള്‍ തൃശൂരിലേക്ക് കടന്നുവെന്നാണ് സൂചന. തൃശൂര്‍ മുണ്ടൂരില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നുവെങ്കിലും ഇയാള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഇയാളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂന്ന് തൃശൂര്‍ സ്വദേശികള്‍ അറസ്റ്റിലായി. പാവറട്ടി സ്വദേശി ധനേഷ്, ശ്രീരാഗ്, മുണ്ടൂര്‍ സ്വദേശി ജോണ്‍ ജോയ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.






