
പാലാ: സ്വന്തമായി ഒരുതുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാതെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ കഴിയുന്ന
നിര്ധയും രോഗിയുമായ വീട്ടമ്മ ഉപജവീനത്തിനും ചികിത്സയ്ക്കുമായി ഉദാരമതികളുടെ സഹായംതേടുന്നു. അതിരമ്പുഴ റെയില്വേഗേറ്റിനടുത്ത്
വാടകയ്ക്ക് താമസിക്കുന്ന, ആസ്തമാ രോഗിയായ വള്ളിക്കാട്ടില്‍ ഉഷയാണ് ഹതഭഗ്യയായ ആവീട്ടമ്മ. ഉഷയുടെഭര്ത്താവ് തെങ്ങില്‍നിന്നു വീണ് ആറുവര്‍ഷം മുന്‍പ് മരണമടഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളടക്കം ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്.
പത്താം ക്ലാസ് വിജയിച്ച മകന് സാമ്പത്തിക പ്രയാസം മൂലം തുടര്‍പഠനത്തിന് പോവാനാവാത്തതതും ഉഷയെവിഷമിപ്പിക്കുന്നു. വീട്ടുവാടകകൊടുക്കുവാനോ, ചികിത്സിക്കുവാനോ മാര്‍ഗമില്ലാതെ ഉഴലുന്നഇവരോട് വാടകയുടെ കുടിശികകൊടുക്കാനില്ലാത്തതിനാല് വീട്ടില്‍ നിന്നിറങ്ങിപ്പോകണമെന്നാണ് ഉടമ ആവശ്യപ്പെടുന്നതെന്ന് ഉഷ പറയുന്നു. രണ്ട് പെണ്മക്കളെയുംകൊണ്ട് താന്‍ എവിടേക്ക് പോവുമെന്നറിയാതെ മനസ് വിങ്ങിക്കഴിയുന്ന ഉഷയ്ക്കിപ്പോള് ഉറക്കമില്ല.മഴക്കാലം കൂടിയായതോടെ ചോര്‍ന്നൊലിക്കുന്ന വാടകവീടിന് മുകളില്‍ ഒരു പല്‍സ്റ്റിക് ഷീറ്റ് വാങ്ങിയിടാന്‍ പോലും പണമില്ലാത്തതിനാല്‍ മുറിക്കുള്ളിലെ നനവിന് നടുവിലാണ് കുടുംബത്തിന്റെ ഉറക്കം പോലും.
കാരുണ്യമതികളുടെ സഹായമില്ലെങ്കില് തങ്ങളുടെ ജീവിതം തന്നെ ഇല്ലാതാവുമെന്നആശങ്കയിലാണ് കുടുംബം. ഉഷയുടെ പേരില്‍ ഏറ്റുമാനൂര്‍ കാനറാ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നംബര്: 2491101022225. ഐ.എഫ്.എസ്.സി കോഡ്:സിഎന്‍ആര്‍ബി0002491, എം.ഐ.സി.ആര് കോഡ്: 686015352. ഫോണ്‍:9947325059.






