
കൊച്ചി: മറൈന്‍ ഡ്രൈവില്‍ യുവതിയെ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ആക്രമണം നടത്തിയത് യുവതിയ്ക്ക് മറ്റ് ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണെന്ന് പ്രതി മാര്ട്ടിന് ജോസഫ്. പോലീസിനോട് കുറ്റസമ്മതം നടത്തിയ മാര്ട്ടിന് നേരത്തേ വിവാഹിതയായിരുന്നു എന്ന കാര്യം യുവതി മറച്ചുവെച്ചെന്നും പോലീസിനോട് പറഞ്ഞിട്ടുള്ളതായിട്ടാണ് വിവരം.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ മാര്‍ട്ടിനെ എറണാകുളം സെന്‍ട്രല്‍ പോലീസും തൃശൂര്പോലീസും സംയുക്തമായിട്ടാണ് പിടികൂടിയത്. ഇയാളെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. മാര്‍ട്ടിനെതിരേ രണ്ട് പീഡന പരാതികളാണ് എത്തിയിട്ടുള്ളത്. ഇതില്‍ ആദ്യ പരാതിയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയുടേതാണ് ആദ്യ പരാതി. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് മറ്റൊരു യുവതിയും പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്.
ടാര്സനെന്ന് വിളിപ്പേരുള്ള സുഹൃത്തിന്റെ തൃശൂരിലെ വീട്ടിലായിരുന്നു മാര്ട്ടിന് ജോസഫ് ഒളിവില്‍ കഴിഞ്ഞത്. പ്രതിക്ക് ഭക്ഷണം എത്തിച്ച റോയ് എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. മറൈൻഡ്രൈവിൽ മാര്ട്ടിന് യുവതിയെ തടങ്കലിൽ വെച്ച് നടത്തിയ പീഡനം പുറത്തായത് യുവതി മാര്‍ട്ടിനെതിരേ രംഗത്ത് വന്നതോടെയാണ്. മാര്ട്ടിന് ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ യുവതി രക്ഷപ്പെടുകയായിരുന്നു.
മാസങ്ങളോളം വിവരം പുറത്തറിയാതെ പോയത് മാര്ട്ടിന് ജോസഫ് മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചതോടെയാണ്. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ തൃശ്ശൂരിലെ വീടുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. കടവന്ത്രയിലെയും മറൈൻഡ്രൈവിലെയും ഫ്ളാറ്റുകളിൽ മാറി മാറി താമസിച്ചപ്പോഴും അയൽക്കാരോട് അകലം പാലിച്ചിരുന്നു. വമ്പന്‍ കാറുകളില്‍ വരികയും പോകുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്ന മാര്ട്ടിന് ജോസഫ് എന്ത് പണിയാണ് ചെയ്തിരുന്നതെന്ന് തൃശൂരിലെ വീട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ലായിരുന്നു.
എറണാകുളത്ത് ബിസിനസാണെന്നു മാത്രമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്ത് ബിസിനസ് ആയിരുന്നെന്നും അറിയില്ല. ഇടയ്ക്കിടയ്ക്ക് തൃശൂരിലെ വീട്ടില്‍ വരുന്നതൊഴിച്ചാല്‍ വീടുമായി വലിയ ബന്ധവും പുലര്‍ത്തിയിരുന്നില്ല. അര ലക്ഷം രൂപ മാസവാടക നല്‍കിയാണ് ഇയാള്‍ മറൈൻഡ്രൈവിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. ക്രിപ്റ്റോ കറൻസി, മണി ചെയിൻ ഇടപാടുകളിലൂടെയാകാം പണം സമ്പാദിച്ചത് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ മാര്ട്ടിന് ജോസഫ് ഒളിവില്‍ പോയതും തൃശൂരിലേക്കായിരുന്നു.
വിദഗ്ദ്ധമായിട്ടായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതും. പോലീസ് ഫോണ്‍ പിന്തുടര്ന്ന് എത്താതിരിക്കാന്‍ സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ കൂട്ടുകാരുടെ ഫോണ്‍ ഉപയോഗിച്ചു. എന്നാല്‍ പോലീസ് നേരത്തേ തന്നെ കൂട്ടുകാരുടെയും ഫോണ്‍ ട്രാക്ക് ചെയ്തിരുന്നതിനാല്‍ പണി എളുപ്പമായി. സൈബർ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം മാർട്ടിന്റെ സുഹൃത്തുക്കളുടെ ഫോൺ ടവർ ലൊക്കേഷൻ പിൻതുടർന്നു. ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞാൽ പോലീസിന്റെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാർട്ടിൻ കരുതി.
പക്ഷേ ഡ്രോൺ ഉപയോഗിച്ച് ചതുപ്പ് പ്രദേശമാകെ പോലീസ് തിരഞ്ഞു. സംശയമുള്ളിടത്ത് മാത്രമാണ് പോലീസ് സംഘം നേരിട്ടെത്തിയത്. ഇത് കൂടുതൽ മേഖലയിൽ വേഗത്തിൽ തിരച്ചിൽ നടത്താൻ സഹായകരമായി. മാർട്ടിൻ വേഗം പിടിയിലുമായി.
മാര്ട്ടിന് ജോസഫ് തന്റെ നഗ്നവീഡിയോകള്‍ അടക്കം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണ്ണൂർ സ്വദേശിനിയുടെ പരാതി. ഇവ മാർട്ടിന്റെ കൈയിൽനിന്ന് കണ്ടെത്തി നശിപ്പിക്കുകയാണ് പോലീസിന്റെ അടുത്ത ലക്ഷ്യം. ഇതിനായി മാർട്ടിൻ ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എട്ടു മണിയോടെ വാര്‍ത്താസമ്മേളനം നടത്തും.






