
സാരിയുടുത്ത് ഗ്യാസ് സിലിണ്ടർ പൊക്കിപ്പിടിച്ച് വ്യായാമം ചെയ്യുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ. ഭാരമേറിയ ഗ്യാസ് സിലിണ്ടർ കണ്ട് കൈകൾക്കൊണ്ട് പൊക്കി അനായാസം സ്ക്വാട്ട്സ് ചെയ്യുന്നത് ശൈലി ചികാര എന്ന യുവതിയാണ്.
സ്ക്വാട്ട് എന്ന വ്യായാമമുറയാണ് ഇവർ ചെയ്യുന്നത്. സാരിയാണ് ധരിച്ചിരിക്കുന്നതെങ്കിലും ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് യുവതി ഈ കിടിലൻ വർക്കൗട്ട് ചെയ്യുന്നത്.






