
പട്ന : വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കാമുകനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം... ഒടുവിൽ ഭർത്താവുമായി ചേർന്നു പോകാനാകാതെ യുവതി തിരികെ കാമുകന്റെ അരികിലേക്ക്... ഓടുന്ന ട്രെയിനിൽ വിവാഹം...
പട്നയിൽ നടന്ന ഒരു സംഭവമാണിത്. അഷു കുമാർ എന്നയാളാണ് അനു കുമാരി എന്ന സ്ത്രീയെ ട്രെയിനിൽ വെച്ച് വിവാഹം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.രണ്ടുമാസം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്.
അഷുവിനെ സുല്ത്താൽഗഞ്ജ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കണ്ടത്. ട്രെയിനിൽ കയറിയതോടെ തന്നെ വിവാഹം ചെയ്യാൻ അനു ആവശ്യപ്പെട്ടെന്നും അപ്പോള്‍ തന്നെ നെറ്റിയിൽ സിന്ദൂരം തൊട്ടുകൊടുക്കുകയായിരുന്നെന്നും അഷു പറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.






