
മുന്‍നിര ബ്രിട്ടീഷ് ചാനലുകളില്‍ നിന്നും പുറത്ത് വന്ന മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച 'ജിബി ന്യൂസ്' പ്രക്ഷേപണം തുടങ്ങി. 'വെല്‍കം ടു ജിബി ന്യൂസ്' എന്ന പേരില്‍ ആദ്യ പരിപാടി ആരംഭിച്ചുകൊണ്ട് വാര്‍ത്താ ചാനലിലേക്ക് ചാനല്‍ ചെയര്‍മാനും മുന്‍ ബി.ബി.സി മാധ്യമപ്രവര്‍ത്തകനുമായ ആന്‍ഡ്രൂ നീല്‍ പ്രേക്ഷകരെ സ്വാഗതം ചെയ്തു. അമേരിക്കയുടെ ഡിസ്ക്കവറി കോര്‍പ്പറേഷനാണ് ചാനലിന് പിന്നില്‍. മുഴുനീള വലതുപക്ഷ രാഷ്ട്രീയക്കാരുടെയും നിക്ഷേപകരുടെയും പിന്തുണയോടെയാണ് ജിബി ന്യൂസ് പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടണിന്റെ ന്യൂസ് ചാനല്‍ എന്ന ലേബലോടെ എത്തിയ ചാനലിന് ബ്രിട്ടീഷ് പതാകയോടെയുള്ള ലോ ഗോയാണ് ഉള്ളത്. ജി.ബി ന്യൂസിന്റെ ലോഞ്ചിംഗ് പരിപാടിക്ക് ബി.ബി.സി, സ്കൈ ന്യൂസ് മുന്‍നിര ബ്രിട്ടീഷ് ചാനലുകളേക്കാള്‍ കാഴ്ച്ചക്കാരാണുണ്ടായത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ഉടന്‍ തന്നെ സാങ്കേതിക പ്രശ്നങ്ങള്‍കൊണ്ട് പലവട്ടം ശബ്ദം ചാനലിന്റെ നിലച്ച് പോയതും വാര്‍ത്താ പ്രാധാന്യം നേടി.
സ്കൈ ന്യൂസ് മുന്‍ റിപ്പോര്‍ട്ടര്‍ കോളിന്, ദ സണില്‍ നിന്നുള്ള ഡാന്‍ വൂട്ടന്‍, ബ്രക്സിറ്റ് പാര്‍ട്ടി വക്താവ് മൈക്കല്‍ ഡ്യൂബേറി എന്നിവരുള്‍പ്പെട്ട സംഘമാണ് ജി.ബി ന്യൂസിന് പിന്നില്‍. അഭിമാനികളായ ബ്രിട്ടീഷുകാരണ് ചാനലിന് പിന്നിലെന്ന് അത് ചാനലിന്റെ പേരില്‍ തന്നെയുണ്ടെന്നും ചെയര്മാന് ആന്‍ഡ്രൂ നീല്‍ പറഞ്ഞു. ജി.ബി ചാനലിലെ ബി എന്താണ് അര്‍ഥമാക്കുന്നതെന്ന് തങ്ങള്‍ വിസ്മരിക്കില്ലെന്നും നീല്‍ പറഞ്ഞു.






