
സതാംപ്ടണ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇറങ്ങിയത് കറുത്ത ബാഡ്ജ് അണിഞ്ഞാണ്. ഇന്ത്യയുടെ എക്കാലത്തേയും ഇതിഹാസ താരങ്ങളിലൊരാളായ മില്‍ഖാ സിങ്ങിന്റെ വേര്‍പാടില്‍ അദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് ഇന്ത്യന്‍ ടീം കറുത്ത ബാഡ്ജ് ധരിച്ച് സതാംപ്ടണില്‍ ഇറങ്ങിയത്.

മത്സരത്തിന് മുമ്പായി ദേശീയ ഗാനത്തിനായി അണിനിരന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞിരുന്നു. വിടവാങ്ങിയ ഇന്ത്യയുടെ മില്‍ഖാ സിങ്ങിനായി കറുത്ത ബാഡ്ജ് ധരിച്ചാകും ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുകയെന്ന് ബിസിസഐ ട്വീറ്റിലൂടെ അറിയിച്ചു. വിരാട് കോഹ്ലി, ഋഷഭ് പന്ത്, പരിശീലകന് രവി ശാസ്ത്ര ഉള്‍പ്പെടെ ഇന്ത്യയുടെ പറക്കും സിങ്ങിനെ അനുസ്മരിച്ചിരുന്നു.







Comments