
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ സര്‍ക്കാരിലും പാര്‍ട്ടിയിലും പൊളിച്ചെഴുത്തുണ്ടാകുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമം. മുന്‍ ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫീസര്‍ എ.കെ ശര്‍മ്മയെ യു.പിയില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റായി നിയമിച്ചു. നിലവില്‍ മായുവില് നിന്നുള്ള എംഎല്എസിയാണ് ശര്‍മ്മ.
ശര്‍മ്മയെ വൈസ് പ്രസിഡന്റായി നിയമിച്ച കാര്യം യു.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് ആണ് പ്രഖ്യാപിച്ചത്. ശര്‍മ്മയ്ക്കൊപ്പം ലക്നൗ, ബലന്ദ്ഷ്ഹര് എന്നിവിടങ്ങളുടെ സംഘടന ചുമതല അര്‍ച്ചന മിശ്ര, അമിത് വാല്മീകി എന്നിവര്‍ക്കു നല്കി. സ്വതന്ത്രദേവ് സിംഗ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രഖ്യാപനം.
1988 ബാച്ച് ഓഫീസര്‍ ആയിരുന്ന ശര്‍മ്മ ഐ.എ.എസ് ഐ.എ.എസില്‍ നിന്ന് സ്വയം വിരമിച്ച് ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. യു.പിയിലെ മായു സ്വദേശിയാണ്. ഗുജറാത്തില്‍ സര്വീസിലിരിക്കേയാണ് മോദിയുമായി ഇദ്ദേഹം അടുപ്പം സ്ഥാപിച്ചത്.






