കൊല്‍ക്കത്ത : ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും. തീരുമാനം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കൊല്‍ക്കത്ത ഹൈക്കോടതി. തീരുമാനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദ്ദേശിച്ചതെന്നും കോടതി ആവര്‍ത്തിച്ചു.
ഉത്തരവ് റദ്ദാക്കാന്‍ തക്ക കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളിയത്. പരാതി ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരു രേഖയും ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് രാജേഷ് ബിന്ദാള് പറഞ്ഞു. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അവര്‍ അത് ചെയ്യട്ടെയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രത്യേക സമിതി രൂപീകരിച്ച് ബംഗാളിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടത്. അക്രമങ്ങളില്‍ കിടപ്പാടം നഷ്ടമായവരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ ഇരകളായവരുടെ പുന:രധിവാസത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും ഇക്കാര്യം കോടതിയെ അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയ സര്‍ക്കാര്‍ പുന:രധിവാസത്തിന് വേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിച്ചിരുന്നില്ല. ഇതില്‍ കോടതി ആശ്ചചര്യം പ്രകടിപ്പിച്ചു. ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 500 ലധികം പരാതികളാണ് ലഭിച്ചതെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് അറിയിച്ചത്. എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ വാദം വിചിത്രമാണെന്നും കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ചയാണ് അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചത്.

Comments