
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം സാംപ വിവാഹിതനായി.ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഹാറ്റി ലെ പാല്‍മറും ആദം സാംപയും തമ്മിലുള്ള വിവാഹം കോവിഡിനെ തുടര്‍ന്നാണ് വീണ്ടും നീണ്ടുപോയത്. കഴിഞ്ഞ വര്‍ഷമാണ് വിവാഹം തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച ഇരുവരും വിവാഹിതരായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിവാഹിതനായെന്ന കാര്യം ക്രിക്കറ്റ് താരം സമൂഹമാധ്യമങ്ങളിലൊന്നും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടില്ല.
വിവാഹ വസ്ത്രം തയാറാക്കിയ കേറ്റ് വില്ല എന്ന സ്ഥാപനമാണ് ദമ്പതികളുടെ ചിത്രം പുറത്തുവിട്ടത്. ലെഗ് സ്പിന്നറായ സാഗപ ഓസ്ട്രേലിയയ്ക്കായി വിന്‍ഡീസിനെതിരെയാണ് ഇനി കളത്തിലിറങ്ങുക. ജൂലൈ ഒന്‍പതിനാണ് പരമ്പര തുടങ്ങുന്നത്.






