
കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) നടത്തിയ തിരച്ചിയില്‍ 27 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. രാജ്യാന്തര വിപണിയില്‍ 135 കോടി രൂപയോളം വിലവരുന്നതാണിത്.
സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഹരിമരുന്ന് കള്ളക്കടത്ത് സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. കത്വയിലെ ഹിരാനഗര്‍ സെക്ടറില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.





