
മസ്കത്ത്: വിദേശനിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നതിനുള്ള പദ്ധതി സെപ്റ്റംബറിൽ നിലവിൽവരുമെന്ന് വ്യവസായ-വാണിജ്യ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപ വിഭാഗങ്ങളിലാണ് വിസകൾ നൽകുക.
അഞ്ച്, 10 വർഷ കാലയളവിലുള്ള വിസകളാണ് പദ്ധതിക്ക് കീഴിൽ നൽകുക. വ്യവസായ-വാണിജ്യമന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രാലയത്തിന്റെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ സുൽത്താന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ കൗൺസിൽ യോഗമാണ് നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകാനുള്ള തീരുമാനമെടുത്തത്. ഒമാൻ വിഷൻ 2040ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവത്കരണമാണ് പദ്ധതിയുടെ ലക്ഷ്യം.







Comments