
മലപ്പുറം: പന്തലൂരില്‍ കടലുണ്ടിപുഴയില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തി. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
പന്തലൂരിലെ വീട്ടില്‍ വിരുന്നിനെത്തിയ ബന്ധുക്കളായ കുട്ടികളാണ് ഉച്ചയ്ക്ക 12.30 ഓടെ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ടത്. പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അപകടവിവരം അറിഞ്ഞയുടന്‍ നാട്ടുകാര്‍ പുഴയില്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു.






