
ശാസ്താംകോട്ട : ഭർതൃഗൃഹത്തിൽ മരിച്ച വിസ്മയയുടെ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിച്ച് പോലീസ്. പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണെങ്കിലും പൊലീസിന് ഇതൊരു കൊലപാതകമാണെന്ന് സംശയമുണ്ട്. സാഹചര്യം കണക്കിലെടുത്ത് ആ വഴിയും അന്വേഷിക്കുകയാണ് പോലീസ്.
കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്നാണ് കിരണിന്റെ മൊഴി. എന്നാൽ, വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ചു എന്നതും പോലീസ്
വിശ്വസിച്ചിട്ടില്ല. പറഞ്ഞത്രയും സ്വർണം തന്നില്ലെന്നും കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നുമൊക്കെ
കിരണിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതും പോലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്.
വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും അന്വേഷിക്കുന്നുണ്ട്. കിരണിന്റെ വിസ്മയയുടെയും 3 മൊബൈൽ ഫോണുകൾ ഡേറ്റ പുനഃസൃഷ്ടിക്കാനായി ഫൊറൻസിക്–സയന്റിഫിക് വിദഗ്ധർക്ക് കൈമാറി.






