
കോഴിക്കോട്: വനിത കമ്മീഷന് അധ്യക്ഷ സ്ഥാനം എം.സി ജോസഫൈന് രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നതായി മഹളാ കോണ്‍ഗ്രസും കെ.കെ രമ എം.എല്‍.എയും. കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് രാഷ്ട്രീയ നേതാക്കളെ ഇരുത്തരുത്. നിയമരംഗത്തുള്ള ആരെയെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മഹിള കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്ത്രീധനം നല്കുകയാണെങ്കില് അത് സ്ത്രീയുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന ജോസഫൈന്റെ പ്രതികരണവും കേട്ടു. ഇത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജോസഫൈന് അധ്യക്ഷ സ്ഥാനത്തിരുന്ന് പീഡനകേസുകളില്‍ പെടുന്ന സി.പി.എം പ്രതികളെ ന്യായീകരിച്ചുവെന്ന് കെ.കെ രമ വിമര്‍ശിച്ചു. ഇരകളോട് കരുണയോടു പെരുമാറേണ്ടയാള് ഇത്തരത്തില്‍ പെരുമാറുന്നത് ന്യായീകരിക്കാനാവില്ല. പാര്‍ട്ടി അംഗമായതിനാലാണ് അവര്‍ക്ക് ഇത്തരത്തില്‍ പെരുമാറേണ്ടിവന്നതെന്നും കെ.കെ രമ പറഞ്ഞു.






