
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് പത്തൊൻപതുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി. കായംകുളം ലക്ഷ്മി ഭവനത്തിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ദിവസങ്ങള്‍ക്ക് മുമ്പാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ തുറക്കാതായതോടെ തകർത്ത് അകത്ത് കടക്കുകയായിരുന്നു. മാർച്ച് 21 നായിരുന്നു വിവാഹം. ഒരു മാസം മുൻപാണ് ഭർത്താവ് വിഷ്ണു ജാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി പറഞ്ഞു.






